Thiruvambady
ദേശീയ ഗെയിംസിൽ കേരളത്തിനായി സ്വർണ മെഡൽ നേടിയ കേരള ഫുട്ബോൾ ടീം അംഗമായ ജിത്തു കെ റോബിനെ കോസ്മോസ് ആദരിച്ചു

തിരുവമ്പാടി : ദേശീയ ഗെയിംസിൽ കേരളത്തിനായി സ്വർണ മെഡൽ നേടിയ കേരള ഫുട്ബോൾ ടീം അംഗമായ ജിത്തു കെ റോബിനെ കോസ്മോസ് ആദരിച്ചു. ജിത്തു അണ്ടർ 17 വേൾഡ് കപ്പിൽ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായിരുന്നു. കോസ്മോസ് നടത്തിവരുന്ന ഫുട്ബോൾ കളരിയിലൂടെയാണ് ജിത്തു വളർന്നു വന്നത്.
സ്വീകരണത്തിൽ റിയാസ്, ബഷീർ ചാലിൽ , മുഹമ്മദാലി, നിയാസ്ഖാൻ എന്നിവർ സംസാരിച്ചു, മുഹമ്മദാലി പൂച്ചെണ്ട് നൽകി ജീത്തുവിനെ സ്വീകരിച്ചു. ബഷീർ ചാലിൽ പൊന്നാട അണിയിച്ചു. നിലവിലെ ക്യാമ്പിലെ കുട്ടികൾക്ക് കളിയുടെ പുതിയ പാഠങ്ങൾ ജിത്തു പകർന്നു നൽകി. ധാരാളം രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.