Mukkam
കൃഷിസമൃദ്ധി പദ്ധതിക്ക് തുടക്കം

മുക്കം : കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെ കൃഷിസമൃദ്ധി പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. നഗരസഭാ ചെയർമാൻ പി.ടി. ബാബു പച്ചക്കറിത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർപേഴ്സൺ റുബീന അധ്യക്ഷയായി. സമ്പൂർണ കാർഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതി, സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 107 കൃഷിഭവനുകളിലാണ് കൃഷിസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്.
ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദിനി, കൃഷി ഓഫീസർ ടിൻസി ടോം, കൗൺസിലർമാരായ ഇ. സത്യനാരായണൻ, ശിവശങ്കരൻ വളപ്പിൽ, വസന്തകുമാരി, എം.ടി. വേണുഗോപാലൻ, കൃഷി അസിസ്റ്റന്റ് റീപ, കാർഷിക വികസന കമ്മിറ്റി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.