Thiruvambady

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം ആഘോഷിച്ചു

തിരുവമ്പാടി :എസ് എസ് എഫ് 54-ാം സ്ഥാപക ദിനത്തിൽ ഓമശ്ശേരി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺ ഫറൻസ് പ്രൌഢമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം സമസ്ത സെന്റിനറി ആഘോഷ ങ്ങളുടെ ഭാഗമായിതിരുവമ്പാടിയിൽ നടന്ന പരിപാടി സമസ്ത കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുശ്ശുകൂർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ പ്രസിഡൻ്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു.എസ് എസ് എഫ് കോഴിക്കോട് സൗത്ത് എക്സിക്യൂട്ടീവ് അംഗം സയ്യിദ് അഹ്ദൽ ജീലാനി പ്രാർത്ഥന നിർവഹിച്ചു.എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അഹ്മദ് റാസി സി എ ,സൗത്ത് ജില്ലാ സെക്രട്ടറി ഇർഷാദ് സഖാഫി എരമംഗലം വിവിധ സെഷ നുകൾക്ക് നേതൃത്വം നൽകി .എസ് വൈസ് എസ് ഓമശ്ശേരി സോൺ സെക്രട്ടറിമാരായ യു കെഹാരിസ് സഖാഫി കരീറ്റിപ്പറമ്പ്,ജാഫർസഖാഫി തെച്ചിയാട്,എസ് വൈ എസ് തിരുവമ്പാടി സർക്കിൾ സെക്രട്ടറി റിൻഷാദ് നൂറാനി പുല്ലൂരാം പാറ, ഡിവിഷൻ സെക്രട്ടറിമാരായ അഫ്സൽ നിസാമി തിരുവമ്പാടി, ബദ്റുൽ മുനീർ സഖാഫി വെളിമണ്ണ, ഹാഫിള് ജാബിർ സഖാഫി ഓമശ്ശേരി, മുബശ്ശിർ സഖാഫി വെണ്ണക്കോട്, ജുനൈദ് ജൗഹരി നടമ്മൽ പൊയിൽ, അഹ്‌മദ്‌ കൗസർ എം സി വെളിമണ്ണ,അജ്മൽ പുല്ലൂരാംപാറ, മുഹ്സിൻ പാമ്പിഴഞ്ഞ പാറസംബന്ധിച്ചു. ഡിവിഷൻ ജന. സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതവും ഫിനാൻസ് സെക്രട്ടറി റഹീം സഖാഫി പാമ്പിഴഞ്ഞ പാറ നന്ദിയും പറഞ്ഞു.

തിരുവമ്പാടി ദഅവ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി താഴെ തിരുവമ്പാടിയിൽ സമാപിച്ചു. വിദ്യാർഥി റാലി കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരിസോൺ പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാർ ഫ്ലാഗ് ഓഫ് ചെയ്തു പ്രാർത്ഥന നിർവഹിച്ചു .ആറു സെക്ട റുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇസ്സാകോഡ് അംഗങ്ങൾ, പ്രവർത്തകർ റാലിയിൽ അണി നിരന്നു.

Related Articles

Leave a Reply

Back to top button