Kodanchery
പ്രതിക്ഷേധ ധർണ്ണ നടത്തി

കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയുടെ ഹൃദയഭാഗത്ത് റോഡ് വികസനത്തിൻ്റെ ഭാഗമായി കുഴി എടുത്തിരിക്കുന്നത് നികത്തി റോഡ് നവീകരണം പൂർത്തീകരിക്കാത്തതിനെതിരെ കോടഞ്ചേരിയിലെ മനുഷ്യാവകാശ പ്രവർത്തകർ പ്രതിക്ഷേധ ധർണ്ണ നടത്തി.
പ്രതിക്ഷേധ ധർണ്ണ ഉസ്‌മാൻ ചാത്തംചിറ ഉത്ഘാടനം ചെയ്‌തു.
ഗഫൂർബാവ സ്വാഗതം പറഞ്ഞു. മാനുവൽ കിഴക്കയിൽ സെബാസ്‌റ്റ്യൻ, ജോമോൻ, ലില്ലിക്കുട്ടി കല്ലറക്കൽ, ബാലാമണി, ലോനപ്പൻ, ബാബു തുരുത്തിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.