Mukkam
സർജറി വിദഗ്ധരുടെ സമ്മേളനം സമാപിച്ചു

മുക്കം : കെ.എം.സി.ടി. മെഡിക്കൽ കോളേജ് ജനറൽ സർജറിവിഭാഗം സംഘടിപ്പിച്ച ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിദഗ്ധരുടെ സമ്മേളനം സമാപിച്ചു. സമ്മേളനം ശ്രീഗോകുലം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ ഡോ. ദയാനന്ദബാബു ഉദ്ഘാടനംചെയ്തു.
ശസ്ത്രക്രിയ മേഖലയിലെ പുരോഗതികളും വെല്ലുവിളികളും സമ്മേളനം ചർച്ചചെയ്തു. തൈറോയ്ഡ്, സ്തനാർബുദം, ത്വക്കിലെ അർബുദങ്ങൾ തുടങ്ങിയവയുടെ നൂതന ചികിത്സാരീതികളെക്കുറിച്ചും ചർച്ചയുണ്ടായി.