Puthuppady

പുതുപ്പാടിയിലെ ഭൂമിപ്രശ്നം; വില്ലേജ് ഓഫീസിലേക്ക് മാർച്ച്

പുതുപ്പാടി : ഗ്രാമപ്പഞ്ചായത്തിലെ 100/1 റീസർവേയിലെയും 1/1 സർവേയിലും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ അടിയന്തരനടപടി ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെയും കർഷകത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിൽ പുതുപ്പാടി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു. 1/1 സർവേയിലെ 441 കുടുംബങ്ങൾക്കും 100/1 റീസർവേ പ്രദേശത്ത് മുപ്പതുകുടുംബങ്ങൾക്കും സാങ്കേതികത്വത്തിന്റെപേരിൽ അധികൃതർ പട്ടയം നിഷേധിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി.എ. മൊയ്തീൻ അധ്യക്ഷനായി. വി. രവീന്ദ്രൻ, കെ.സി. വേലായുധൻ, കെ.ഇ. വർഗീസ്, എൻ.സി. ബേബി, എം.ഇ. ജലീൽ, എ.പി. ദാസൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button