Karassery
വീട്ടിൽ കവർച്ച; 25 പവൻ മോഷണംപോയി

കാരശ്ശേരി : വീടിന്‍റെ ഓടുപൊളിച്ച് മോഷണം. 25 പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായി. കുമരനെല്ലൂർ ചക്കിങ്ങൽ ഷെറീനയുടെ വീട്ടിലാണ് മോഷണംനടന്നത്.
ശനിയാഴ്ച രാത്രിയാണ് കള്ളൻകയറിയത്. ഈസമയം വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. മുക്കം പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.