Thiruvambady

കോമഡി ഷോയിലൂടെ ശ്രദ്ധേയനായ സുധീഷ് തിരുവമ്പാടിയുടെ ആദ്യ സിനിമ; ‘എസ്‌കേപ്പ്’ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുന്നു

തിരുവമ്പാടി: കോമഡി ഷോയിലൂടെ പ്രശസ്തനായിമാറിയ സുധീഷ് തിരുവമ്പാടി സുപ്രധാന വേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ സൈക്കോ സർവൈവൽ ത്രില്ലറായ എസ്‌കേപ്പ് മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് പ്രദർശനം തുടരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സാബു എന്ന കഥാപാത്രത്തെയാണ് സുധീഷ് തിരുവമ്പാടി അവതരിപ്പിക്കുന്നത്.

നവാഗതനായ സർഷിക്ക് റോഷൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തിൽ ഗായത്രി സുരേഷ്, ശ്രീവിദ്യ മുല്ലചേരി, അരുൺ കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്റാണ് ചിത്രം നിർമിക്കുന്നത്.

ഒട്ടേറെ പുതുമകളുമായി എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രാമ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല,സുധി കൊല്ലം, കൊല്ലം ഷാഫി തുടങ്ങി മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. നിറയെ വെല്ലുവിളികൾ നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ സജീഷ് രാജാണ് നിർവഹിച്ചിരിക്കുന്നത്. സന്ദീപ് നന്ദകുമാർ എഡിറ്റിംഗും സാനന്ദ് ജോർജ് ഗ്രേസ് സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു.

എസ് ആർ ബിഗ് സ്ക്രീൻ എന്റർടൈൻമെന്റിന്റെ ബാനറിൽ തയ്യാറാക്കിയ ചിത്രത്തിന്റെ പ്രൊജക്റ്റ്‌ ഡിസൈനർ തിരുവമ്പാടി സ്വദേശിയായ നിബിൻ നവാസാണ്.

Related Articles

Leave a Reply

Back to top button