വന്യമൃഗശല്യം: നിയന്ത്രിതവേട്ട അനുവദിക്കണമെന്ന് ലിന്റോ ജോസഫ്

തിരുവമ്പാടി : വനവിസ്തൃതിക്ക് ആനുപാതികമായി വന്യമൃഗസാന്ദ്രത നിശ്ചയിച്ച് അമിതമായവയെ നിയന്ത്രിതവേട്ട നടത്താൻ പൊതുജനങ്ങളെ അനുവദിക്കണമെന്ന് ലിന്റോ ജോസഫ് എംഎൽഎ. ഇതിനാവശ്യമായ നിയമ നിർമാണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻറ് ടി. എം.ജോസഫിന്റെ നേതൃത്വത്തിൽ വന്യമൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് 13-ന് വിലങ്ങാട്നിന്ന് ആരംഭിച്ച മലയോര ജാഥയുടെ സമാപന സമ്മേളനം തിരുവമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
27-ന് ജോസ് കെ. മാണി എംപി യുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമെൻറ് മാർച്ചിന്റെ പ്രചാരണാർഥമാണ് ജില്ലാ ജാഥ നടത്തിയത്. നേതാക്കളായ കെ. എം.പോൾസൺ, ബേബി കാപ്പുകാട്ടിൽ , കെ. കെ. നാരായണൻ, ബോബി മൂക്കൻതോട്ടം, വിനോദ് കിഴക്കയിൽ , മാത്യു ചെമ്പോട്ടിക്കൽ, റോയി മുരിക്കോലിൽ, സിജോ വടക്കേൻതോട്ടം, പി.ജെ. ജോസഫ് പൈമ്പിള്ളി, ജിമ്മി ജോർജ് , ഗ്രേസി ജോർജ്, മേരി തങ്കച്ചൻ, വിൽസൺ താഴത്ത്പറമ്പിൽ, ജോയി മ്ളാക്കുഴി, ജോസഫ് ജോൺ, എന്നിവർ സംസാരിച്ചു.