Puthuppady
കുടിവെള്ളത്തിനായി പാത്രവുമായി പ്രതിഷേധം

പുതുപ്പാടി : കുടിവെള്ളപ്രശ്നം നേരിട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പതിനെട്ടാംവാർഡിലെ ലക്ഷംവീട് നിവാസികൾ കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങളുമായി പഞ്ചായത്തിന് മുന്നിലെത്തി പ്രതിഷേധിച്ചു. അടിയന്തരമായി കുടിവെള്ളമെത്തിക്കുമെന്ന പഞ്ചായത്തിന്റെ ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ആർ. രാകേഷ് സമരം ഉദ്ഘാടനം ചെയ്തു. കെ.എ. സാലിഫ് അധ്യക്ഷനായി.