Karassery
ഇരുവഴിഞ്ഞിപുഴയിൽ നീർ നായയുടെ അക്രമത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

കാരശ്ശേരി :ഇരുവഴിഞ്ഞിപുഴയിലെ കാരശ്ശേരി ചിപാംകുഴി കടവിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികളെയാണ് നീർ നായ ആക്രമിച്ചത്
കാരശ്ശേരി സ്വദേശികളായ പറശ്ശേരി കബീറിന്റെ മകൻ അലി അസ്ബിൻ , മുസ്തഫാ കളത്തിങ്ങലിന്റെ മകൻ നിഹാൽ ,കളത്തിങ്ങൽ റസിലിന്റെ മകൻ നസൽ എന്നിവർക്കാണ് കടിയേറ്റത്
രാവിലെ 10 :30 തോടെയാണ് സംഭവംനീർ നായയുടെ അക്രമത്തിൽ പരുകേറ്റ കുട്ടികളെ കൊടിയത്തൂർ ഗവണ്മെന്റ് ആശ്പത്രിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി