Karassery
ഭരതൻ സ്മാരക ഫോട്ടോഗ്രാഫർ പുരസ്കാരം മനോജ് കണ്ണന്

കാരശ്ശേരി : സിനിമാ സംവിധായകൻ ഭരതന്റെ സ്മരണാർഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്ല്യുഡിഎസ്‌സിഎഫ്ഐ) ആലപ്പുഴ ഹ്രസ്വ സിനിമയ്ക്ക് ഏർപ്പെടുത്തിയ ഭരതൻ സ്മാരക പുരസ്കാരത്തിന്റെ മികച്ച ഛായാഗ്രഹണം സംസ്ഥാനതല പുരസ്കാരം കാരശ്ശേരി കളരിക്കണ്ടി സ്വദേശി ഫോട്ടോഗ്രാഫർ മനോജ് കണ്ണന് ലഭിച്ചു.
ചന്ദ്രൻ കൊളമ്പലം എഴുതി സംവിധാനം ചെയ്ത ‘രണ്ടു മീനുകൾ’ എന്ന ഹ്രസ്വസിനിമയുടെ ഛായാഗ്രഹണത്തിനാണ് മനോജിന് മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ലഭിച്ചത്. ആലപ്പുഴ വെച്ചുനടന്ന ചടങ്ങിൽ മുൻമന്ത്രി ജി. സുധാകരനിൽനിന്നും മനോജ് കണ്ണൻ പുരസ്കാരം ഏറ്റുവാങ്ങി.