അരും കൊലയില്‍ നടുങ്ങി പുതുപ്പാടി:ഭാര്യാ പിതാവ് ഗുരതരാവസ്ഥയിൽ

പുതുപ്പാടി : മകന്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ നടുക്കത്തില്‍ നിന്ന് മുക്തമാകുന്നതിനു മുൻപ് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് പുതുപ്പാടി.ഈങ്ങാപ്പുഴക്കടുത്ത് കക്കാട് നാക്കലംപാട് ഇന്ന് നടന്ന അരുംകൊല വിശ്വസിക്കാനാവാതെ നാട്ടുകാര്‍.ഈങ്ങാപ്പുഴ കക്കാട് ഷിബിലയാണ് കൊല്ലപ്പെട്ടത്.
വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതെ സ്നേഹിച്ചു വിവാഹം കഴിച്ച് ഒരുമിച്ചു കഴിയുകയായിരുന്നു ഇരുവരും.യുവാവിന്റെ നിരന്തരമായ ലഹരി ഉപയോഗംമൂലം സഹികെട്ട് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു ഷിബില.ഉപദ്രവം പതിവായതോടെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അതിനിടേയാണ് ഇന്ന് വൈകിട്ട് തന്നോടൊപം വരണമെന്നാവശ്യപ്പെട്ട് യുവാവ് ഷിബിലയുടെ വീട്ടിലെത്തിയത്.വാക്ക് തർക്കത്തിനിടെ ഷിബിലയേയും മാതാപിതാക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ച് പ്രതി കടന്നു കളയുകയായിരുന്നു. പ്രതി യാസറിനെ പിടികൂടാൻ സാധിച്ചില്ല. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിർ ലഹരിക്ക് അടിമയാണെന്നാണ് പരാതി.
ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്‌ദുറഹിമാൻ്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നേരത്തെയും ഷിബിലയെ യാസിർ മർദിച്ചിരുന്നുവെന്ന പരാതിയുണ്ട്.