Mukkam

നാല്‌ കിലോവാട്ട് ഡെക്ക് പവർസപ്ലൈ രൂപകല്പനചെയ്ത് എൻഐടിസി

മുക്കം : വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി നാല് കിലോവാട്ട് പവർസപ്ലൈ രൂപകല്പനചെയ്ത് കാലിക്കറ്റ് എൻഐടി.

500 മീറ്റർ ആഴത്തിൽ ആഴക്കടൽ പ്രവർത്തനങ്ങളിൽ വൈദ്യുതി നൽകാൻ സഹായകരമാകുന്നതരത്തിലുള്ള സംവിധാനമാണ് കണ്ടെത്തിയിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്നുള്ള സെൻസറുകളുടെ ആവശ്യമില്ലാതെതന്നെ ആഴക്കടലിൽ വോൾട്ടേജ് നിയന്ത്രിക്കാൻ പുതിയ സംവിധാനത്തിനാകും. നാല് കിലോവാട്ട് ഡെക്ക് പവർസപ്ലൈ സിസ്റ്റം, സ്റ്റാൻഡേർഡ് 230 വോൾട്ട്, 50 ഹെട്സ് ഇൻപുട്ടിൽ പ്രവർത്തിക്കും. കൂടാതെ 290 വോൾട്ടിൽ കൃത്യമായ നിയന്ത്രണത്തോടെ 270 മുതൽ 380 വോൾട്ടുവരെ വോൾട്ടേജ് വർധിപ്പിക്കുകയും ചെയ്യും.

എൻഐടിയിൽ നടന്ന ചടങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിക്ക് പുതിയ ഉത്പന്നം കൈമാറി. എൻഐടിസി ഡയറക്ടർ പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അസി. പ്രൊഫസർ സി.വി. രഘു, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി ശാസ്ത്രജ്ഞൻ ജി. ഹരികൃഷ്ണൻ, എൻഐടിസി വിദ്യാർഥി വൊളൻറിയർമാരായ മുഹമ്മദ് അലി ഷഫീഖ്, ജി. രഞ്ജിത്ത്, എസ്.എ. കണ്ണൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button