India
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞ് കയറി; 15 മരണം

ഇതര സംസ്ഥാന തൊഴിലാളികൾക്ക് മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി. 15 പേർ മരിച്ചു.
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഇന്ന് പുലർച്ചെ 6.30നാണ് അപകടമുണ്ടായത്.
റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 15 തൊഴിലാളികളുടെ മേലാണ് ട്രെയിൻ പാഞ്ഞുകയറിയത്. കുട്ടികളും മുതിർന്നവരമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്ക് പോവുകയായിരുന്നു സംഘം.
കാൽനടയായി ഝൽനയിൽ നിന്ന് ഭുസവാലിലേക്ക് പോവുകയായിരുന്ന സംഘം ക്ഷീണിച്ച് റെയിൽവേ ട്രാക്കിൽ തളർന്ന് കിടന്ന് ഉറങ്ങിയപ്പോഴാണ് അപകടം സംഭവിക്കുന്നത്.







