Kodanchery
Talk Trek സഹവാസ ക്യാമ്പ് സമാപിച്ചു

കോടഞ്ചേരി : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ Talk Trek എന്ന പേരിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് സഹവാസ ക്യാമ്പിൻ്റെ സമാപന സമ്മേളനം പി.റ്റി.എ പ്രസിഡൻ്റ് ബിജു കാട്ടേക്കുടിയിൽ അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി സംഘടിപ്പിച്ച് Talk Trek സഹവാസ ക്യാമ്പിൽ പ്രശസ്തരായ ഏഴോളം അദ്ധ്യാപകർ വിവിധ മേഖലകളിലായി നേതൃത്വം നൽകി.കുട്ടികൾക്ക് മെമ്മറി പരിശോധന, ജർമൻ ഭാഷാ പരിശീലനം, വാനനിരീക്ഷണം, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് ഭാഷ പരിശീലനം തുടങ്ങിയ മേഖലകളിൽ വിദഗ്‌ദ്ധർ ക്ലാസുകൾ നയിച്ചു.
കളിയും ചിരിയുമായി അനായാസേന അവർ ഇംഗ്ലീഷ് ഭാഷയെ കൈപ്പിടിയിൽ ഒതുക്കി. ഹെഡ്മിസ്ട്രസ് ആൻസി തോമസ്, സി. അൽഫോൻസ അഗസ്റ്റിൻ, അഖില ബെന്നി,ജെസ്ന ജോണി എന്നിവർ നേതൃത്വം നൽകി.