Mukkam
സിപിഎമ്മിന്റെ ലഹരിക്കെതിരായ മനുഷ്യശൃംഖല ഇന്ന്

മുക്കം : ലഹരിക്കെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യശൃംഖല വെള്ളിയാഴ്ച മുക്കത്ത് നടക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് നാലുമണിക്ക് നടക്കുന്ന മനുഷ്യശൃംഖല ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി. വസീഫ് ഉദ്ഘാടനംചെയ്യും.
മുക്കം പാലംമുതൽ മുക്കം പോലീസ് സ്റ്റേഷൻവരെ തീർക്കുന്ന ശൃംഖലയിൽ ലിന്റോ ജോസഫ് എംഎൽഎ, കാഞ്ചനമാല, ജനപ്രതിനിധികൾ, പ്രവർത്തകർ, സന്നദ്ധസംഘടനകൾ, ജീവനക്കാർ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വി.കെ. വിനോദ്, കെ.ടി. ബിനു, കെ.ടി. ശ്രീധരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.