Karassery
പാചകവാതക വിലവർധന: തെരുവിൽ അടുപ്പുകൂട്ടി പ്രതിഷേധം

കാരശ്ശേരി : പെട്രോൾ ഡീസൽ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് കർഷകത്തൊഴിലാളിയൂണിയൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ കളരിക്കണ്ടിയിൽ അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്തു പ്രതിഷേധിച്ചു.
കെഎസ് കെടിയു ഏരിയ സെക്രട്ടറി കെ. ശിവദാസൻ ഉദ്ഘടനം ചെയ്തു. രാജിഷ അധ്യക്ഷയായി. ജില്ലാ സബ്കമ്മിറ്റി അംഗം ജയപ്രഭ, ഷീജ കളരിക്കണ്ടി, വിജിഷ തുടങ്ങിയവർ സംസാരിച്ചു.