Kerala

അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ല; സ്ഥിരീകരണം

പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആദിവാസി യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും ഡിഎംഒ വ്യക്തമാക്കി. യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

ഷോളയൂര്‍ വരഗംപാടി ഊരിലെ 23 വയസുളള കാര്‍ത്തിക്കാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്ന ശേഷം വനപാതയിലൂടെ നടന്നാണ് കാര്‍ത്തിക് തിരികേ എത്തിയത്. തുടര്‍ന്ന് ഏപ്രില്‍ 29 മുതല്‍ വീട്ടില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

നിരീക്ഷണത്തില്‍ കഴിയവേ ഈ മാസം ആറിന് വയറുവേദനയെ തുടര്‍ന്ന് കോട്ടത്തറ ഗവ: ട്രൈബല്‍ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് ഏഴിന് പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

Related Articles

Leave a Reply

Back to top button