Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ കോസ്മോസ് ക്ലബ്ബ് അംഗങ്ങളായ യുവാക്കൾ രക്തദാനം നടത്തി.

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ യുവജന ക്ഷേമ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോസ്മോസ് ക്ലബ്ബിലെ 8 യുവാക്കളാണ് കോഴിക്കോട് ഗവ.കോട്ടപ്പറമ്പ് ആശുപത്രിയിലെത്തി രക്തദാനം നടത്തിയത്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.കുട്ടൻ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ നേതൃത്വം നൽകി.







