Mukkam
‘വേനൽത്തുമ്പി’ പരിശീലനക്യാമ്പിന് തുടക്കമായി

മുക്കം : ബാലസംഘം തിരുവമ്പാടി ഏരിയ ‘വേനൽത്തുമ്പി’ പരിശീലനക്യാമ്പിന് മണാശ്ശേരി ജിയുപി സ്കൂളിൽ തുടക്കമായി. ക്യാമ്പ് ബാലസംഘം ജില്ലാപ്രസിഡന്റ് ഷിയോണ പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു. ബാലസംഘം ഏരിയാപ്രസിഡന്റ് ചിത്രാംബരി അധ്യക്ഷയായി.
ജില്ലാ കൺവീനർ വി. സുന്ദരൻ, ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം ദിപു പ്രേംനാഥ്, ബാലസംഘം ഏരിയാസെക്രട്ടറി പി.കെ. അരുൺ, ഏരിയാ കോഡിനേറ്റർ എം.കെ. പ്രജീഷ്, ബാലസംഘം ഏരിയാകമ്മിറ്റിയംഗങ്ങളായ ഉണ്ണികൃഷ്ണൻ, എം. ഗോവിന്ദൻ, ദേവദാസൻ, ശിശിര, സനൂപ്, അനന്യ, സ്വാഗതസംഘം കൺവീനർ എൻ. ചന്ദ്രൻ, ബാലസംഘം ഏരിയാ കൺവീനർ സ്മിതാ ബാബു എന്നിവർ സംസാരിച്ചു.