Thiruvambady

അതിഥി തൊഴിലാളികൾക്ക് ക്ഷേമം ഉറപ്പാക്കാൻ സി ആർ പി എഫ്

തിരുവമ്പാടി: ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമ കാര്യങ്ങൾ അന്വേഷിക്കാൻ ഉത്തരേന്ത്യൻ സ്വദേശികളായ സിആർപിഎഫ് ഭടന്മാർ എത്തി.

തിരുവമ്പാടിയിലും സമീപപ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തിയ സി ആർ പി എഫ് ഭടന്മാർ ഹിന്ദി, ബംഗാളി തുടങ്ങി അന്യ സംസ്ഥാന തൊഴിലാളികളുടെ ഭാഷകളിൽ ആശയ വിനിമയം നടത്തിയത് ഉത്തരേന്ത്യക്കാരായ തൊഴിലാളികൾക്ക് ആത്മവിശ്വാസം വർദ്ധിക്കാൻ ഇടയായതായി തൊഴിലാളികൾ പറഞ്ഞു.

സി ആർ പി എഫ് ഭടന്മാർ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കുകയും അവരുടെ പരാതികളും നിർദ്ദേശങ്ങളും കേൾക്കുകയും ചെയ്തു.

മുഹാബത്ര, അബ്ദുൽ റസാഖ് എന്നീ സി ആർ പി എഫ് ഭടൻ മാരോടൊപ്പം തിരുവമ്പാടി സ്റ്റേഷനിലെ ജനമൈത്രി പോലീസുകാരായ ജിനേഷ് കുര്യൻ, ദിനേഷ് എന്നിവരുമുണ്ടായിരുന്നു

Related Articles

Leave a Reply

Back to top button