Kodanchery

ചെമ്പുകടവ് സെന്റ് ജോർജ് ദേവാലയത്തിൽ ദുഃഖവെള്ളി ആചരണം നടത്തി

ചെമ്പുകടവ്: ക്രിസ്തുവിന്‍റെ പീഡാ സഹനത്തെയും കാൽവരി മലയിലെ കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിച്ചു.ദേവാലയങ്ങളിൽ രാവിലെ പ്രത്യേക പ്രാർത്ഥനകളും, നഗരി കാണിക്കലും, തിരുസ്വരൂപത്തെ വണങ്ങലും, കൈപ്പ് നീർ കുടിക്കലും, ദാഹജലവിതരണവും നടന്നു. തുടർന്ന് തുഷാരഗിരി കുരിശു പള്ളിയിലേക്ക് കുരിശിന്‍റെ വഴിയും നടത്തി. നേർച്ച ഭക്ഷണത്തോടെ സമാപിച്ചു.

ചെമ്പുകടവ് സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ആചരണത്തിന് ഇടവക വികാരി ഫാ. മാത്യു തിട്ടയിൽ മുഖ്യ കാര്‍മികത്വം വഹിച്ചു. കൂടത്തായ് സെൻ്റ് മേരീസ് ഹയർ സെക്കൻ്റ്റി സ്കൂൾ പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, മഞ്ഞുവയൽ കാപ്പൂച്ചിൻ ആശ്രമം ഫാ. മരിയ ദാസ് എന്നിവർ സഹകാർമികത്വം വഹിച്ചു. കൈക്കാരൻമാർ, എസ്. എച്ച്. കോൺവെൻ്റ് സിസ്റ്റേർസ്, യൂത്ത് ടീം തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Back to top button