Kodanchery

പൂളവള്ളി പാടശേഖരത്തിൽ വിസിലടിക്കാർ വീണ്ടുമെത്തി

കോടഞ്ചേരി: പഞ്ചായത്തിലെ പൂളവള്ളി പാടശേഖരത്തിൽ ഇത്തവണയും വിസിലിങ് താറാവുകൾ (ലെസ്സർ വിസിലിങ് ഡക്ക്) കൂട്ടത്തോടെ എത്തിയത് കൗതുക കാഴ്ചയായി. ഏതാനും വർഷങ്ങളായി ഏപ്രിൽ, മേയ് മാസങ്ങളിൽ പൂളവള്ളി പാടശേഖരത്തിൽ സ്ഥിരമായി വിസിലിങ് താറാവുകൾ എത്തുന്നുണ്ട്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഏഷ്യയിലും പ്രജനനം നടത്തുന്നവയാണ് വിസിലിങ് ഡക്ക്.ലെസ്സർ വിസ്‌ലിങ് ഡക്കുകൾ ഭൂരിഭാഗവും വേനൽക്കാല പ്രജനന സന്ദർശകരാണ്. കൃഷി ചെയ്യാതെ പുല്ലുകൾ നിറഞ്ഞ വയലിൽ പുല്ലു കൊണ്ടു ചെറിയ കൂടുകൾ തീർത്ത് മുട്ടയിട്ട് അടയിരിക്കും. കുഞ്ഞു പറക്കമുറ്റാറാകുമ്പോൾ കൂട്ടത്തോടെ പറന്നു പോകാറാണു പതിവ്. കാട്ടുതാറാവ് എന്നും വാത്ത എന്നും ഇതിനു പേരുണ്ട്. വിസിലിങ് ശബ്ദവും താഴ്ന്ന പറക്കലും ഇവയുടെ പ്രത്യേകതയാണ്.

Related Articles

Leave a Reply

Back to top button