Local

പഴയകാല ഓർമ്മകൾക്ക് പുതുജീവൻ നൽകി അധ്യാപക സംഗമം

കൊടിയത്തൂർ : 65 വര്‍ഷത്തിനിടയില്‍ കാഞ്ഞിരത്തിങ്ങൽ മദ്രസ എന്ന അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയിൽ അധ്യാപക ജോലി നിർവഹിച്ച നൂറിലധികം പൂർവ്വ അധ്യാപകർ ഗതകാല ഓർമ്മകൾ ഉണർത്തി സംഗമിച്ചു. 1958ല്‍ സ്ഥാപിതമായ അൽ മദ്രസത്തുൽ ഇസ്ലാമിയയുടെ അറുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായയാണ് ‘അധ്യാപക സംഗമം സംഘടിപ്പിച്ചത്. ഏപ്രിൽ 30ന് ബുധനാഴ്ച്ചയാണ് വാർഷികാഘോഷം.

മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ അബ്ദുറഹ്മാൻ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഉണ്ണിമോയി കീരൻ തൊടിക അധ്യക്ഷതവഹിച്ചു. മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എം.എ അബ്ദു സലാം മൺ മറഞ്ഞ പൂർവ അധ്യാപകരെ അനുസ്മരണം നടത്തി. 6 പതിറ്റാണ്ട് കാലത്തിനിടയിൽ മദ്രസയിൽ സേവനമനുഷ്ഠിച്ച മുഴുവൻ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. എം.എ അബ്ദുറഹിമാൻ, സി.ടി അബ്ദുല്ലത്തീഫ്, കൂടത്തിൽ മുഹമ്മദ്, സി.കെ അബൂബക്കർ, കെ.ടി ശരീഫ് മാസ്റ്റർ, ഇ ഹസ്ബുള്ള, ഇ.എൻ ജലീൽ, അബൂബക്കർ പുതുക്കുടി എന്നിവർ സംസാരിച്ചു.

കോഡിനേറ്റർ പി.പി ബഷീർ സ്വാഗതവും മദ്രസ പ്രിൻസിപ്പിൽ കെ.ഇ ഷമീം നന്ദിയും പറഞ്ഞു. കെ.ടി മെഹബൂബ്, റഫീഖ് കുറ്റിയോട്ട്, പി ജാഫർ, ടി.കെ അമീൻ, പി.വി അബ്ദുറഹിമാൻ, ശാക്കിർ പാലിയിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button