Mukkam
ക്രിക്കറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മുക്കം : മുക്കം ഹയർസെക്കൻഡറി സ്കൂളിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ക്രിക്കറ്റ് പരിശീലന ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒൻപതിനും 16-നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകർ പരിശീലനത്തിന് നേതൃത്വംനൽകും. താത്പര്യമുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടുകൂടി ഹോസ്റ്റൽസൗകര്യവും ഭക്ഷണവും പഠനസൗകര്യവും ലഭ്യമാക്കും. 9567226315, 9946338290