Mukkam
തോട്ടുമുക്കത്ത് കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം

മുക്കം : തോട്ടുമുക്കത്ത് കാറും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു.
തോട്ടുമുക്കം പള്ളിത്താഴെ സ്വദേശി താഹിർ സൗജത് ദമ്പതികളുടെ മകൻ റിസ്വാൻ (21) ആണ് മരിച്ചത്.
തോട്ടുമുക്കം ഭാഗത്തു നിന്നും മരഞ്ചാട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും മരഞ്ചാട്ടി ഭാഗത്തു നിന്നും വരികയായിരുന്നന്ന വാഗനർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് (ചൊവ്വ) ഉച്ചക്ക് ഏതാണ്ട് 2മണിയോടെ യാണ് അപകടം നടന്നത്.