Thiruvambady

തിരുവമ്പാടിയിൽ മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും അനീമിയ പരിശോധനയും നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഐ.സി.ഡി.എസ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവ പരിപാടിയുടെ ഭാഗമായി തിരുവമ്പാടിയിൽ മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും ബോധവൽക്കരണവും അനീമിയ പരിശോധനയും നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിവ പരിപാടിയുടെ ഭാഗമായി 15 വയസ്സു മുതൽ 59 വയസ്സുവരെയുള്ള സ്ത്രീകളിലെ അനീമിയ പരിശോധനയും ബോധവൽക്കരണവും നടത്തി.

തിരുവമ്പാടിയിലെ 27 അംഗനവാടികളിലെ ജീവനക്കാർ തയ്യാറാക്കി കൊണ്ടുവന്ന മില്ലറ്റ് വിഭവങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളായ റംല ചോലക്കൽ, ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർമാരായ കെ.എ മുഹമ്മദലി, മഞ്ജു ഷിബിൻ, രാജു അമ്പലത്തിങ്കൽ, കെ.ഡി ആന്റണി, രാധാമണി, ലിസി സണ്ണി, അപ്പു കോട്ടയിൽ, ഷൈനി ബെന്നി, ഷൗക്കത്തലി കെ.എം, ബിന്ദു ജോൺസൺ, ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ, രഞ്ജിനി, സി.ഡി.എസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ്, ഷില്ലി എൻ.വി തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി വർക്കർമാരായ രതി യു.എസ്സ്, പുഷ്പകുമാരി പി.എസ്സ് ,സുബൈദ, ലക്ഷ്മി എം, സഫിയ കെ.ബി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button