Kodanchery
വനിതാ ഹോസ്റ്റൽ വിപുലീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗവ.കോളേജിൽ വനിതാ ഹോസ്റ്റൽ വിപുലികരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗവ. കോളേജിൽ നിലവിലുള്ള വനിതാ ഹോസ്റ്റൽ കെട്ടിടം വിപുലീകരിക്കുന്ന തിന്റെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി എം. എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ഇബ്രാഹിം വൈ. സി, വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ഡോ. സുമ എം വി, ഷിബു കെ ജെ, സുഹൈലി ഫാറൂഖ്, ജോയ്, ഷാഹുൽ ഗഫൂർ, ഡോ. ജോബിരാജ് എന്നിവർ സംസാരിച്ചു.







