Thottumukkam

കൈതപ്പൊയിൽ കുടിവെള്ളപദ്ധതി ജലവിതരണം ഇന്ന് തുടങ്ങും

തോട്ടുമുക്കം : കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം കൈതപ്പൊയിൽ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം. പ്രവൃത്തി പൂർത്തിയാക്കിയ കൈതപ്പൊയിൽ കുടിവെള്ളപദ്ധതി ചൊവ്വാഴ്ച നാടിന് സമർപ്പിക്കും.

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 21 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിച്ചത്.വയറിങ്‌ ഉൾപ്പെടെയുള്ള പ്രവൃത്തിക്കായി ഗ്രാമപ്പഞ്ചായത്ത് രണ്ടരലക്ഷം രൂപകൂടി വകയിരുത്തി. വി.ആർ. ശിവദാസൻ, സുഭാഷ് കിളിഞ്ഞിലിക്കാട്ട് എന്നിവർ കിണറും ടാങ്കും നിർമിക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയതോടെയാണ് പദ്ധതി യാഥാർഥ്യമാക്കാൻ വഴിതുറന്നത്.

പദ്ധതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നാടിന് സമർപ്പിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. സൂഫിയാൻ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button