Mukkam

ലഹരിക്കെതിരേ ‘നിലവിളി സമരം’ സംഘടിപ്പിച്ചു

മുക്കം : മദ്യനിരോധനസമിതി സംസ്ഥാനകമ്മിറ്റി മുക്കം എസ്.കെ. പാർക്കിൽ ലഹരിക്കെതിരേ നിലവിളിസമരം സംഘടിപ്പിച്ചു. വിദ്യാർഥികളെയും യുവാക്കളെയും ബഹുജനങ്ങളെയും ലഹരിയിൽനിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ളവർ മുക്കത്ത് നിലവിളിസമരം നടത്തിയത്. ബഹുജന റാലി മുക്കം മിനി പാർക്കിൽ നിന്നാരംഭിച്ച് എസ്.കെ. പാർക്കിൽ സമാപിച്ചു. മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനംചെയ്തു.

ജില്ലാ പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ അധ്യക്ഷനായി. മുക്കം സലഫി മസ്ജിദ് ചീഫ് ഇമാം അബ്ദുറഷീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഡോ. തുളസീധരൻ, അസൈനാർ ഊരകം, കെ. സോമശേഖരൻ നായർ, എ.കെ. മുഹമ്മദ്‌, കാട്ടുങ്ങൽ അലവികുട്ടി, ബഷീർ കൊയിലാട്ട്, എ.കെ. സിദ്ധീഖ്, ഒ.സി. മുഹമ്മദ്‌, റൈഹാനത്ത് ബീവി, മണ്ണിൽ ബിന്ദു, എൻ.ടി. മൈമൂന എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button