Koodaranji

കാർഷിക കുളം പദ്ധതിയുടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു

കൂടരഞ്ഞി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലോക ജലദിനത്തോടനുബദ്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1000 കുളങ്ങൾ നിർമിക്കുന്ന കാർഷിക കുളം പദ്ധതിയുടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പ്രവർത്തി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോസ് മാവറ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ്, വാർഡ് അംഗങ്ങളായ ബാബു മൂട്ടോളി, മോളി തോമസ് മുസ്‌തഫ, മധുസൂദനൻ, ശില്പ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button