Thiruvambady

സി.പി.ഐ തിരുവമ്പാടി മണ്ഡലം സമ്മേളനത്തിന് തിരുവമ്പാടിയിൽ നാളെ തുടക്കം

തിരുവമ്പാടി: രണ്ടു ദിവസത്തെ സി.പി.ഐ തിരുവമ്പാടി മണ്ഡഡലം സമ്മേളനത്തിന് വെള്ളിയാഴ്ച തിരുവമ്പാടിയിൽ പൊതുസമ്മേളനത്തോടെ തുടക്കമാവും. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന പതാക,കൊടിമര, ബാനർ ജാഥകൾ വെള്ളിയാഴ്ച വൈകുന്നേരം തിരുവമ്പാടിയിലെ സത്താർ കൊളക്കാടൻ നഗറിൽ സംഗമിച്ച് നടത്തുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ അനുരാഗ് ഓഡിറ്റോറിയത്തിലെ വെള്ളാളാഞ്ചിറ സണ്ണി മാസ്റ്റർ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.വി.ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ,ജില്ല എക്സി.കമ്മിറ്റി അംഗം പി.കെ.കണ്ണൻ, ചൂലൂർ നാരായണൻ, ആർ.സത്യൻ, അജയ് ആവള എന്നീ നേതാക്കൾ സംബന്ധിക്കും.

Related Articles

Leave a Reply

Back to top button