Nellipoyil
ജൈവവൈവിധ്യ ദിനം ആഘോഷിച്ചു

നെല്ലിപ്പൊയിൽ :ലോക ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി മഞ്ഞുവയൽ വിമല യുപി സ്കൂളിൽ ഫല വൃക്ഷ തൈകൾ നടുകയും ഭൂമിയിൽ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിനെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു.
പ്രസ്തുത ചടങ്ങിൽ നെല്ലിപ്പൊയിൽ ചാപ്റ്റർ പ്രസിഡൻറ് സാബു അവണ്ണൂർ, സെക്രട്ടറി ജിനേഷ് കുര്യൻ, ട്രഷറർ ജിജി കരുവിക്കിടയിൽ പ്രധാന അധ്യാപികയായ ആൻസി ജോഷി,അധ്യാപകരായ സിസ്റ്റർ അൽഫോൻസ, അനുപമ ജോസഫ്, ഡയസ് ജോസ്, ചാപ്റ്റർ അംഗങ്ങളായ ഷെല്ലി കുന്നേൽ, ജോസ് പരുത്തിമല, മനോജ് ടി കുര്യൻ താഴത്തേതിൽ, തുടങ്ങിയവർ സംബന്ധിച്ചു.







