Thiruvambady

വന്യജീവി ആക്രമണത്തിനെതിരെ കേരള കർഷകസംഘം നടത്തുന്ന കർഷക മുന്നേറ്റ ജാഥ നാളെ തിരുവമ്പാടിയിൽ

തിരുവമ്പാടി :വന്യജീവി ആക്രമണത്തിനെതിരെ കേരള കർഷകസംഘം നടത്തുന്ന കർഷക മുന്നേറ്റ ജാഥയ്ക്ക് നാളെ രാവിലെ 9.30ന് തിരുവമ്പാടിയിൽ സ്വീകരണം നൽകും ഇ പി ജയരാജൻ,വത്സൻ പനോളി എന്നിവരാണ് കർഷക മുന്നേറ്റ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നയിക്കുന്നത്.

വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക
നാട്ടിലിറങ്ങുന്ന പന്നിയെ വെടി വെച്ച് കൊന്നാൽ അതിൻ്റെ മാംസം ജനങ്ങൾക്ക് ഉപയുക്തമാക്കുക ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുക കൃഷി നശിച്ചാൽ ലഭ്യമാകുന്ന നഷ്ടപരിഹാരം ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജാഥ സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button