Mukkam
മുക്കം നഗരസഭ തൊഴിൽകേന്ദ്രത്തിൽ കോളിങ് ഡേ നടത്തി

മുക്കം : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിലന്വേഷകരെ കണ്ടെത്താൻ മുക്കം നഗരസഭ തൊഴിൽകേന്ദ്രത്തിൽ കോളിങ് ഡേ നടത്തി. മണാശ്ശേരി എംകെഎച്ച്എംഎംഒ സ്കൂളിലെ എൻഎസ്എസ് വൊളൻറിയർമാർ ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർചെയ്ത രണ്ടായിരത്തോളംപേരെ വിളിച്ച് വിവരങ്ങൾ ശേഖരിച്ചു.
നിരവധി തൊഴിൽമേളകൾ വരുംദിവസങ്ങളിൽ കോഴിക്കോട് കേന്ദ്രമായി നടക്കുന്നുണ്ട്. ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർചെയ്യാത്ത തൊഴിലന്വേഷകർക്ക് മുക്കം നഗരസഭയുടെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന തൊഴിൽകേന്ദ്രത്തിൽ (ജോബ് സ്റ്റേഷൻ) രജിസ്റ്റർചെയ്യാം.







