Thiruvambady
സിപിഐ മണ്ഡലം സമ്മേളനം

തിരുവമ്പാടി : സിപിഐ തിരുവമ്പാടി മണ്ഡലം സമ്മേളനത്തിന് പൊതുസമ്മേളനത്തോടെ തുടക്കമായി. വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ പതാക, കൊടിമര, ബാനർ ജാഥകൾ സത്താർ കൊളക്കാടൻ നഗറിൽ സംഗമിച്ചു. പൊതുസമ്മേളനം ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനംചെയ്തു. പി.സി. ഡേവിഡ് അധ്യക്ഷനായി.
പി.കെ. കണ്ണൻ, വി.എ. സെബാസ്റ്റ്യൻ, കെ. ഷാജികുമാർ, വി.കെ. അബൂബക്കർ, കെ.എം. അബ്ദുറഹിമാൻ, പി.കെ. രതീഷ്, പി. സൗദാമിനി, പി.കെ. രാമൻകുട്ടി, അസീസ് കുന്നത്ത്, കെ. മോഹനൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ അനുരാഗ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ടി.വി. ബാലൻ ഉദ്ഘാടനംചെയ്യും.







