Mukkam

സഹകരണ സ്കൂൾ ചന്ത ഉദ്ഘാടനംചെയ്തു

മുക്കം : മുക്കം മേഖലാ മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നീലേശ്വരത്ത് ആരംഭിച്ച സഹകരണ സ്കൂൾ ചന്ത നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ ഉദ്ഘാടനംചെയ്തു.

പ്രസിഡന്റ് ദിപു പ്രേംനാഥ് അധ്യക്ഷനായി. വിദ്യാർഥികൾക്ക് കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വൈസ് പ്രസിഡന്റ് ടി.ടി. ഷാജു, രഞ്ജിനി ദിലീപ്, മാധവൻ നായർ, മോഹൻദാസ് പല്ലന്നൂർ, ജോഷില, സെക്രട്ടറി കെ. വിഷ്ണുരാജ്, എളമന സുബ്രഹ്മണ്യൻ, ഗിരീഷ്, പി. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button