Puthuppady
ലഹരിവിരുദ്ധ കാംപെയ്‌നും കുടുംബസംഗമവും

പുതുപ്പാടി : പഞ്ചായത്ത് മുസ്‌ലിംലീഗ് വാർഡ്‌തല കുടുംബസംഗമവും ലഹരിവിരുദ്ധ കാംപെയ്‌നും മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ ഉദ്ഘാടനംചെയ്തു. താമരശ്ശേരി ചുരത്തിലെ യാത്രാദുരിതത്തിന് പരിഹാരംകാണാത്ത സർക്കാർനടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വി.കെ. ഷരീഫ് അധ്യക്ഷനായ ചടങ്ങിൽ മുതിർന്ന പൗരരെയും എസ്എസ്എൽസി പരീക്ഷയിൽ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു.നവാസ് പാലേരി, നിസാം കാരശ്ശേരി, ഷംന സോഫിയ എന്നിവർ ക്ലാസെടുത്തു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി, സി.എ. മുഹമ്മദ്, കെ.സി. മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞപാറ, കെ.സി. ഹംസ തുടങ്ങിയവർ സംസാരിച്ചു.







