Mukkam

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരം ഷുക്കൂർ വക്കീൽ ഇന്ന് മുക്കം ഫെസ്റ്റിൽ

മുക്കം: മലയോരത്തിന്റെ ഏറ്റവും വലിയ ഉത്സവമായ മുക്കം ഫെസ്റ്റിൽ അഞ്ചാം ദിവസമായ ഇന്ന് ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ ഷുക്കൂർ വക്കീൽ മുഖ്യാതിഥിയായെത്തും.

നാലാം ദിവസമായ ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. തുടർന്ന് ദേവരാജൻ & ടീമിന്റെ കോമഡി കമ്പനി മലബാർ തമാശകൾ വ്യത്യസ്തതയാർന്ന പരിപാടികളോടെ അരങ്ങേറി.

വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.

Related Articles

Leave a Reply

Back to top button