Kodanchery
മാലിന്യസംസ്കരണ പ്ലാന്റിനുനേരേയുള്ള സമരത്തിന് വേളംകോട് ഇടവകയുടെ പിന്തുണ

കോടഞ്ചേരി : ഫ്രഷ്‌കട്ട് അറവുമാലിന്യസംസ്കരണ കേന്ദ്രത്തിനുരേയുള്ള സമാധാനപരമായ സമരങ്ങൾക്ക് വേളങ്കോട് സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി ഇടവക പിന്തുണപ്രഖ്യാപിച്ചു.
കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകളിലെ 4000-ത്തോളംവരുന്ന കുടുംബങ്ങളെ സംസ്കരണപ്ലാന്റ് ദുരിതത്തിലാഴ്ത്തുന്നെന്ന് പ്രമേയത്തിൽ പറയുന്നു. ദുർഗന്ധവും മലിനജലവും അവിടെയുള്ള ജനജീവിതത്തെ സാരമായി ബാധിക്കുന്നു.
അധികാരികൾ ജനത്തിന്റെ വേദനകൾ മനസ്സിലാക്കി ഉചിതമായ തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളണം. അവിടെയുണ്ടായ അനിഷ്ടസംഭവങ്ങളെ പ്രമേയം അപലപിച്ചു. സാധാരണക്കാരുടെ സമാധാനപരമായ ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന എല്ലാനടപടികളിൽനിന്നും നിയമപാലകർ പിന്മാറണമെന്നും പ്രമേയത്തിൽ അഭ്യർഥിച്ചു.







