Local

കൂട്ടിയിട്ട മണ്ണ് താഴേക്ക് ഒഴുകുന്നു; ഭീഷണിയിൽ കുടുംബങ്ങൾ

കാരശ്ശേരി : മലമുകളിൽ പ്രവർത്തിക്കുന്ന ചെങ്കൽക്വാറിയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മഴയിൽ ഇടിഞ്ഞ് താഴേക്കൊഴുകുന്നത് ഒട്ടേറെ കുടുംബങ്ങൾക്ക് ഭീഷണിയായി. കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ എള്ളങ്ങലിലാണ് ക്വാറി പ്രവർത്തിക്കുന്നത്.

മലമുകളിൽനിന്ന്‌ വെള്ളം കൂലംകുത്തിയൊഴുകി ഗർത്തങ്ങൾ രൂപപ്പെട്ട നിലയിലാണ്‌ ഇപ്പോൾത്തന്നെ. മഴ ശക്തമായതിനാൽ വലിയതോതിൽ മണ്ണ് താഴേക്ക് ഒഴുകിയെത്താനുള്ള സാധ്യതയുമുണ്ട്. താഴെഭാഗത്ത് കുടിവെള്ളസ്രോതസ്സുകളൊക്കെ മലിനമാകുന്ന അവസ്ഥയിലാണ്. മണ്ണ് ഒഴുകിയെത്തുന്നത് കൃഷിനാശത്തിനും ഇടയാക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button