Thiruvambady

മലയോരത്തിന്റെ മനോഹാരിതയിലും മാങ്കോസ്റ്റിന്റെ മാധുര്യത്തിലും മനം നിറഞ്ഞ് മാൻസി ഐപിഎസ്

തിരുവമ്പാടി: ഫാം ടൂറിസ സർക്യൂട്ടിനെക്കുറിച്ച് കേട്ടറിഞ്ഞ് അത് ആസ്വദിക്കാൻ എത്തിയതാണ് ഗുജറാത്ത് കേഡറിലെ യുവ ഐപിഎസ് ഉദ്യോഗസ്ഥയായ മാൻസി ആർ മീണ.

ദേവസ്യ മുളക്കലിന്റെ ഫ്രൂട്ട് ഫാം റിസോർട്ട്, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാം, സാബു തറക്കുന്നേലിന്റെ തറക്കുന്നേൽ അഗ്രോ ഗാർഡൻ, ബീന അജുവിന്റെ താലോലം പ്രൊഡക്ട്സ്, ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയശേഷം, കേട്ടറിഞ്ഞതിലും ഏറെ മനോഹരമാണ് ഈ മലയോര നാട് എന്ന മനം നിറഞ്ഞ പ്രശംസയാണ് മാൻസി ഫാം ടൂറിസം സൊസൈറ്റി അംഗങ്ങൾക്ക് നൽകിയത്. ജീവിതത്തിൽ ആദ്യമായി രുചിച്ച മാങ്കോസ്റ്റിൻ പഴം മലയോര നാട് പോലെ തന്നെ മനോഹരമാണ് എന്നും അഭിപ്രായപ്പെട്ടു. കോഴിക്കോട് ഡിടിപിസി സെക്രട്ടറി നിഖിൽദാസാണ് നാൻസി ഐപിഎസ് ന് ഫാം ടൂറിസ സർക്യൂട്ട് നിന്നെക്കുറിച്ച് വിവരങ്ങൾ നൽകിയതും സന്ദർശിക്കുവാൻ പ്രചോദിപ്പിച്ചതും.

Related Articles

Leave a Reply

Back to top button