Kodiyathur
ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം

കൊടിയത്തൂർ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം നടത്തുന്നു.
മലയാളത്തിലും മറ്റു ഭാഷകളിലും പുറത്തിറങ്ങിയിരിക്കുന്ന വാരിക, മാസിക, മാഗസിൻ, ദിനപ്പത്രങ്ങൾ, എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുക.







