Thiruvambady
പുല്ലൂരാംപാറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ഉദ്ഘാടനം; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി ആക്ഷേപം

തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ ഇലന്തുകടവിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി ആക്ഷേപം ഉയരുന്നു. നിലവിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി തുടരുന്ന തിരുവമ്പാടി പഞ്ചായത്തിലെ പതിനേഴാം വർഡിലാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് നടന്നത്.
പൊതുജനങ്ങളുടെ മേൽ അശാസ്ത്രീയമായ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയും അധികാരികൾ പരസ്യമായി പ്രോട്ടോക്കോൾ ലംഘനം നടത്തുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്ന് നാട്ടുകാർ ആരോപിച്ചു. അവശ്യസാധനങ്ങൾ വാങ്ങുവാൻ പോലും അശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് പമ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നുവന്നിരിക്കുന്നത്.






