സി.ഒ.ഡിയുടെ കീഴിലുള്ള ഗ്രാമ വികസന സമിതിയുടെ 24-മത് വാർഷികവും ആശാകിരൺ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു

കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒ.ഡിയുടെ കീഴിലുള്ള ഗ്രാമ വികസന സമിതിയുടെ(ജി. വി. എസ്) 24 വാർഷികവും പഠനോപകരണ വിതരണവും ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി.
ജി.വി.എസ് പ്രസിഡന്റ് കെ. സി റോസമ്മയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ആശാകിരൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.സി.ഒ.ഡി ഡയറക്ടർ ഫാ.സായി പാറൻകുളങ്ങര ആമുഖ പ്രഭാഷണം നടത്തി.ഏരിയ കോഡിനേറ്റർ ഷീജ ടോബി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ സിസിലി കോട്ടുപ്പള്ളി, സി.ഒ.ഡി പ്രോഗ്രാം കോഡിനേറ്റർ കെ. സി ജോയ്, ജിവിഎസ് സെക്രട്ടറി ആലീസ് തോമസ് എന്നിവർ ആശംസകൾ നേർന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ രശ്മി വി.എ ഫുൾ എപ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും, പഠനോപകരണ വിതരണവും നടത്തി. തുടർന്ന് ഗർഭാശയ ക്യാൻസറിനെ കുറിച്ച് ക്ലാസ്സുകൾ ശങ്കർ അയ്യർ ദാസ് , ബിബിൻ വാസുദേവൻ എന്നിവർ നയിച്ചു. പരിപാടികൾക്ക് ഓഫീസ് സെക്രട്ടറി റ്റെസി ജോസ് നന്ദി പറഞ്ഞു.







