Kodanchery
വേൾഡ് മാസ്റ്റേഴ്‌സ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെങ്കലമെഡൽ

കോടഞ്ചേരി : ചൈനീസ് തായ്‌പെയിൽ വച്ച് നടന്ന വേൾഡ് മാസ്റ്റേഴ്‌സ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ 35 പ്ലസ് , 45 പ്ലസ് എന്നീ വിഭാഗങ്ങളിൽ ഇന്ത്യക്ക് വെങ്കലമെഡൽ.
മൂന്ന് വിഭാഗത്തിൽ ആയി നടന്ന മത്സരത്തിൽ കോടഞ്ചേരി സ്വദേശികളായ 45 പ്ലസ് കാറ്റഗറിയിൽ മെൽവി മാത്യു മത്സരിച്ച ടീമിനും,35 പ്ലസ് കാറ്റഗറിയിൽ ലിഷോ അഗസ്റ്റിൻ,സന്തോഷ് സെബാസ്റ്റ്യൻ, എന്നിവർ മത്സരിച്ച ഇന്ത്യൻ ടീമിനും വെങ്കല മെഡൽ ലഭിച്ചു. ടീം കോച്ച് ജോർജ് ബി വർഗീസ് ,മാനേജർ റോബർട്ട് അറയ്ക്കൽ എന്നിവരായിരുന്നു.







