Kerala

ആശങ്കകള്‍ തികച്ചും അടിസ്ഥാന രഹിതം; മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11 ന് സ്‌ഫോടനത്തിലൂടെ തന്നെ പൊളിക്കുമെന്ന് സബ് കളക്ടര്‍

കൊച്ചി: തീരദേശ പരിപാലന നിയനം ലംഘിച്ച് മരടില്‍ പണിത ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും എല്ലാവരെയും അറിയിക്കുമെന്നും പരിസര വാസികള്‍ക്കുളള ഇന്‍ഷുറന്‍സ് തുക 95 കോടിയായി നിശ്ചയിച്ചുവെന്നും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി.

സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരില്ലെന്നും ഇതിനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സബ് കലക്ടര്‍ പറഞ്ഞു. അതേസമയം പരിസര വാസികള്‍ക്കുളള ഇന്‍ഷുറന്‍സ് തുക 95 കോടിയായി നിശ്ചയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ 125കോടിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇന്‍ഷുറന്‍സ് തുക 95 കോടിയായി നിശ്ചയിക്കുകയായിരുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായാണ് ഇക്കാര്യത്തില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നും ഫ്‌ളാറ്റുകള്‍ പൊളക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 15, 16 തീയതികളില്‍ പരിസരവാസികള്‍ക്ക് നോട്ടീസ് കൈമാറുമെന്നും സ്‌നേഹില്‍ കുമാര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button