Kodiyathur

ഇന്റർനെറ്റ് റേഡിയോ സാഹിതീ വാണിയുടെ ബ്രാൻഡ് അംബാസഡറായി കൊടിയത്തൂർ സ്വദേശിയായ നാലാം ക്ലാസുകാരി


കൊടിയത്തൂർ: കുട്ടികൾ സാരഥികളായി നടത്തുന്ന ലോകത്തിലെ ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ സാഹിതീ വാണിയുടെ ബ്രാൻഡ് അംബാസഡറായി എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി മെഹക്കിനെ തിരഞ്ഞെടുത്തു. തന്റെ യൂട്യൂബ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ധേയനായ മെഹക് നിരവധി ടെലിഫിലിമുകൾ യൂട്യൂബ് വഴി റീലിസ് ചെയ്തിട്ടുണ്ട്. ജില്ലയിലെ നിരവധി പ്രശ്‌സ്തരായ വ്യക്തിത്വങ്ങളെ സാഹിതീ വാണിക്കു വേണ്ടി അഭിമുഖം നടത്തിയിട്ടുണ്ട്. കൊടിയത്തൂർ സ്വദേശിയും അദ്ധ്യാപികയുമായ സോഫിയയുടെ മകളാണ്.

സാഹിതീ വാണിയുടെ അമ്പതാം എപ്പിസോഡിന്റെ ആഘോഷ പരിപാടികളോടനുബന്ധിച്ച് തിരുവനന്തപുരം മൻമോഹൻ ബംഗ്ലാവിൽ ഗതാഗത മന്ത്രി ആന്റണി രാജു മെഹക്കിനെ ബാഡ്ജണിയിച്ചു. മെഡലും പുരസ്കാരവും നൽകി. വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്തു. സാഹിതീ സെക്രട്ടറി ജനറൽ ബിന്നി സാഹിതി അദ്ധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ നസീർ നൊച്ചാട്, സാഗ ജെയിംസ്, രമ്യ റോഷ്നി (ഐ.പി.എസ്),അരുൺ.പി.ടി വിജിത കുറാക്കർ, ആലോക് പി.പ്രപഞ്ച്, സുജ ജെ.സാഹിബ്, ഫാത്തിമ ഫിദ .ഗൗരി വാകയാട് പങ്കെടുത്തു. സാഹിതീവാണിയുടെ വാർഷികാഘോഷം നവംബർ 20ന് ബേപ്പൂർ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിൽ നടക്കും.

Related Articles

Leave a Reply

Back to top button