Thiruvambady

വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ തിരുവമ്പാടിയിൽ വിതരണത്തിന് തയ്യാറാവുന്നു

തിരുവമ്പാടി: സർക്കാർ നിർദ്ദേശപ്രകാരം മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണത്തിന്റെ അന്തിമഘട്ടത്തിലെത്തി.

ആവശ്യമായകിറ്റുകൾ റേഷൻ കടകളിൽഎത്തിച്ചുകഴിഞ്ഞു.

നാലാം ഘട്ടമായി പൊതുവിഭാഗം വെള്ളക്കാർഡ്കൾക്കുള്ള കിറ്റുകൾ സപ്ലൈക്കോയുടെ തിരുവമ്പാടി സംഭരണ കേന്ദ്രത്തിൽ തയ്യാറാക്കിക്കോണ്ടിരിക്കുന്നു.

2400 ഓളം കിറ്റുകളാണ് ഈവിഭാഗത്തിനായി തയ്യാറാക്കുന്നത്.

സപ്ലൈക്കോ മാനേജർപ്രിയയും ആർ ആർ ടി വളണ്ടിയർ ടീമും ചേർന്ന് കിറ്റുകൾ തയ്യാറാക്കുന്നതിന്റെ പുരോഗതി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വൈസ്പ്രസിഡന്റ് ഗീതവിനോദ്, സുഹ്റമുസ്തഫ, യൂത്ത്കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവർ വിലയിരുത്തി.

Related Articles

Leave a Reply

Back to top button